പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്ത്. 270 ല്‍ 251 സീറ്റുകളുടെ ഫലം പുറത്ത്.110 സീറ്റുകളുമായി ഇമ്രാൻഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി. 19 സീറ്റുകളുടെ ഫലം വൈകുകയാണ്. 110 സീറ്റുകൾ ഇമ്രാൻ ഖാന്റെ തെഹരിക് ഇ ഇൻസാഫ് നേടി. അടുത്ത സർക്കാരിനെക്കുറിച്ച് വ്യക്തത വന്ന ശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് ഇന്ത്യ. വിജയം അവകാശപ്പെട്ടും ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ചും ഇമ്രാൻ വാർത്താസമ്മേളനം നടത്തി ഒരു ദിവസം പിന്നിട്ടു. എന്നാല്‍ എല്ലാ സീറ്റിലെയും ഫലം വന്നില്ല. പക്ഷേ 110 സീറ്റുമായി ഇമ്രാൻ പ്രധാനമന്ത്രിയാകും എന്നുറപ്പാണ്.
Comments