പിറവം റോഡ് ജങ്ഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രിവാന്ട്രം മെയിലാണ് സിഗ്നല്‍ തെറ്റിച്ച് ഓടിയത്.ഈ സമയം ശബരി സ്പെഷ്യല്‍ ട്രെയിന്‍ ക്രോസിങ്ങിനായി പിറവം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതോടെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. എറണാകുളം- കോട്ടയം റൂട്ടില്‍ പിറവം സ്റ്റേഷനു മുമ്പ് തിരുവനന്തപുരം മെയില്‍ സൂപ്പര്‍ഫാസ്റ്റാണ് തകരാറിനിടയാക്കിയത്. രാവിലെ 7.55 ന് പിറവം റോഡ് സ്റ്റേഷനിലത്തെിയ ട്രെയിന്‍ റെഡ് സിഗ്നല്‍ കണക്കാക്കാതെ ലോക്കോ പൈലറ്റ് മുന്നോട്ടെടുത്തപ്പോള്‍ റൂട്ടിലെ മുഴുവന്‍ സംഴിധാനവും തകരാറിലാകുകയായിരുന്നു.
Comments