ഇന്ത്യയുടെ മുന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെക്കെതിരായ കേസ് പിന്‍വലിക്കാനാവില്ലെന്ന് യു.എസ് വ്യക്തമാക്കി. ദേവയാനിക്കെതിരായ നിയമനടപടികളില്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷന് നടപടികള്‍ തുടരുമെന്നും യു.എസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ദേവയാനിക്കെതിരായ വിസാ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 13 ആണ്. എന്നാല്‍ ദേവയാനിക്ക് യു.എന്‍ പരിരക്ഷ ലഭിക്കാവുന്ന യു.എന്നിലെ തസ്തികയിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും പരിരക്ഷ ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തല്ക്കാലം നിയമനടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നാലും ദേവയാനി ഇന്ത്യയിലേക്ക് പോയി തിരികെയത്തെിയാല്‍ അറസ്റ്റുചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു.
Comments