ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്‍പര്യത്തിനെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി. ഷുക്കൂറിന്റെ അമ്മയെ തൃപ്തിപ്പെടുത്താനാണോ ഈ അന്വേഷണം? അന്വേഷണം അട്ടി മറിച്ചെങ്കില്‍ സര്‍ക്കാറിന് തുടരാന്‍ അവകാശമില്ലെന്നും കോടതി വിമര്‍ശിച്ചു.ഷുക്കൂറിന്റെ മാതാവ് നല്കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ വിമര്‍ശം.സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കേസ് ആയതു കൊണ്ട് സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് എന്ന് ഷുക്കൂറിന്റെ അഭിഭാഷകന് വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. രഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസ് ആയതുകൊണ്ടാണ് സ്വതന്ത്ര്യ അന്വേഷണ ഏജന്‍സിക്ക് വിട്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ എല്ലാ കേസുകളും സി.ബി.ഐക്കു വിടുമോ എന്ന് കോടതി ചോദിച്ചു.
Comments