പങ്കാളിത്ത പെന്ഷന് സംബന്ധിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യഘട്ട പദ്ധതി നടപ്പാക്കലില്‍ എന്തെങ്കിലും ആശയ കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക വേണ്ട. ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ച് മാത്രമെ മുന്നോട്ടുപോകൂ. പരിസ്ഥിതിലോല നിയമം റദ്ദാക്കണമെന്ന ഡോ. ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശ ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമെ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
Comments