പ്രശസ്ത പിന്നണി ഗായകന് കെ.പി ഉദയഭാനു (78)അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോളമായി കിടപ്പിലായിരുന്നു.നാല് വര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടയില്‍ വീണതോടെയാണ് ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ തുടങ്ങുന്നത്. പാര്ക്കിന്സണ് രോഗം കലശലായതോടെ പൂര്‍ണമായും കിടക്കയിലാവുകയായിരുന്നു.എന്‍.എസ്. വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനവിന്റെ ജനനം. എം.ഡി. രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴില്‍ സംഗീതം പഠിച്ച ശേഷം 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലിചെയ്തു.1958 ഇറങ്ങിയ "നായരു പിടിച്ച പുലിവാല്" എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത്.
Comments