മണക്കാട്ട് പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിജയപ്രകാശ്(24),ഝാര്‍ഖണ്ഡ് സ്വദേശി ബച്ചന്(30) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ സിഗ്നല്‍ തെറ്റിച്ച് വന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര് ദിശയില്‍ വന്ന പൊലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. കാര്‍ പിടികൂടാനായില്ല. ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടത്തില്‍പ്പെട്ടവരില്‍ ഒരാളെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതില്‍ നാട്ടുകാര്‍ ചേര്‍ന്ന് റോഡ് ഉപരോധിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ആരോപിച്ചാണ് റോഡ് ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി.
Comments