ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പൗരാണിക ശില്പങ്ങള് അമേരിക്ക തിരികെ നല്കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്സുലെറ്റില് നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലേക്കാണ് പ്രതിമകള്‍ കൈമാറിയത്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയാണ് മോഷ്ടിക്കപ്പെട്ട ശില്പങ്ങള് കണ്ടെടുത്ത്.
1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ശില്പങ്ങള് ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. 11-12 നൂറ്റാണ്ടില്‍ ചുവന്ന കല്ലില്‍ തീര്‍ത്തതാണ് വിഷ്ണുലക്ഷ്മി, വിഷ്ണുപാര്‍വതി, ബോധിസത് വ ശില്പങ്ങള്. അമേരിക്കയിലെ കരകൗലശ വ്യാപാരികള്‍ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശില്പങ്ങള് പിടിച്ചെടുത്തത്.
Comments