പി.ഡി.പിയുമായി സി.പി.എം ചര്‍ച്ചക്കൊരുങ്ങുന്നു
Text Size
Story Dated: Thursday, January 16, 2014 06:20 hrs UTC
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പി.ഡി.പിയുമായി സി.പി.എം ചര്‍ച്ചക്ക് തയാറെടുക്കുന്നു. ഈ മാസം അവസാനം തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി പി.ഡി.പി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. കേരളത്തിലെ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗത്തെ സി.പി.എമ്മിനൊപ്പം നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോട്ടയത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി പി.ഡി.പി സംസ്ഥാന വൈസ് ചെയര്മാന് സുബൈര്‍ സബാഹി, ജില്ലാ പ്രസിഡന്റ് എം.എസ് നൗഷാദ് എന്നിവര്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു
Comments