മണല്‍ കടത്തിനെതിരെ ഡെല്‍ഹി ജന്തര്മന്തറില്വരെ സമരം നടത്തിയ ജസീറ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായെത്തി. ഇവര്‍ക്കൊപ്പം മൂന്ന് മക്കളുമുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ജസീറ സമരം തുടങ്ങിയത്. കോഴിക്കോട് ജസീറയുടെ വീടിന് സമീപത്ത് കടലോരത്തുള്ള പോലീസ് പിക്കറ്റിങ് പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരം തുടങ്ങിയത്. പിക്കറ്റിങ് പിന്‍വലിച്ചതോടെ മണല്‍കടത്ത് വീണ്ടും തുടങ്ങിയെന്നാണ് ജസീറയുടെ ആരോപണം. ഡെല്‍ഹിയിലെ സമരത്തിന് ശേഷം കോഴിക്കോട്ട് തിരിച്ചെത്തിയ ജസീറയും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
Comments