തിരുവനന്തപുരം:സ്ഥിതി മെച്ചപ്പെടുത്തിയ ബാറുകളില്‍ ലൈസന്‍സ് പുതുക്കി നല്കാന് സര്‍ക്കാര്‍ ധാരണ.രണ്ടിനു ചേരുന്ന മന്ത്രിസഭായോഗം ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.അനിശ്ചിതത്വംമൂലം ഇതുവരെ ലൈസന്‍സ് പുതുക്കി നല്കാത്തതിനാല് മുഴുവന്‍ ബാറുകളും ഇന്ന് അര്‍ധരാത്രി മുതല്‍ അടച്ചിടണം.മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടച്ചിടേണ്ടിവരുന്ന ബാക്കി ബാറുകള്‍ എക്സൈസ് വകുപ്പ് സീല്‍ ചെയ്യും. ഇതിന്റെ ഭാഗമായി ഇത്തരം ബാറുകളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ എക്സൈസ് വകുപ്പിനു നിര്‍ദേശം നല്കി. പത്തു വര്‍ഷം മുന്‍പു നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിലവാരം മെച്ചപ്പെടുത്തിയ ഏതാണ്ടു 150 ബാറുകളുണ്ടെന്നാണ് എക്സൈസിന്റെ പ്രാഥമിക കണക്ക്.ത്രീ സ്റ്റാറും അതിനു മുകളിലും പദവിയുള്ള 334 ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്കുന്നതില് സര്‍ക്കാരില്‍ അഭിപ്രായവ്യത്യാസമില്ല.
Comments