കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നിരീക്ഷകനെ പദവിയില്‍ നിന്ന് നീക്കി. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ നിരീക്ഷകനായ രമേശ് കൃഷ്ണനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നീക്കിയത്. തെരഞ്ഞെടുപ്പു സംബന്ധിച്ച് വോട്ടര്‍മാരുടെയും സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും പരാതി കേള്‍ക്കാന്‍ നിരീക്ഷകന് മണ്ഡലത്തില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. മണ്ഡലം വിട്ട് പുറത്തുപോകുമ്പോള്‍ മുഖ്യതിരഞ്ഞെടുപ്പു ഓഫീസറുടെ അനുമതി വേണമെന്നും ജില്ലാ കലക്ടറെ അറിയിച്ചിരിക്കണമെന്നുമാണ് നിയമം. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് മണ്ഡലം വിട്ട് പുറത്തുപോയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ നടപടി.
രമേശ് കൃഷ്ണന് ചട്ടം ലംഘിച്ച് കന്യാകുമാരിയിലും തിരുവനന്തപുരത്തും പോയെന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Comments