എ.കെ ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോപിച്ചു. പഴയ ധാര്‍മ്മികത നഷ്ടമായതിനാലാണ് ആന്റണി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി വാദിക്കുന്നത്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ടി.പി കേസില്‍ നിലപാട് മാറ്റിയെന്ന് വി.എസിനെ ആക്ഷേപിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
Comments