തിരുവനന്തപുരം: സി.എസ്.ഐ സഭയിലെ പാസ്റ്റര്‍മാര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിയും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. പരാതിക്കൊപ്പം തരൂര്‍ പണം വാഗ്ദാനം ചെയ്യുന്നതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രാര്‍ഥനായോഗം എന്ന പേരില്‍ തിരുവനന്തപുരത്തെ വസതിയില്‍ പൊന്തകോസ്ത് പാസ്റ്റര്‍മാരുടെ യോഗം തരൂര്‍ സംഘടിപ്പിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ വരാതിരിക്കാന്‍ ക്രിസ്ത്യാനികള്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ബി.ജെ.പി ആരോപിക്കുന്നു.
Comments