തിരുവനന്തപുരം: അടിസ്ഥാനരഹിതവും രാജ്യതാല്പര്യത്തിനു വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന മോദിയെ ചെങ്കോട്ടയുടെ നാലയലത്തുപോലും അടുപ്പിക്കാന്‍ പാടില്ലെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങളും വിമാനങ്ങളും പഴഞ്ചനാണെന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ആരോപണം രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്നതാണ.കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം ഇന്ത്യയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ പ്രകോപിപ്പിക്കുമെന്നും ആന്റണി പറഞ്ഞു. ഇപ്പോള്‍ ശാന്തമായ കശ്മീരിലെ രാഷ്ട്രീയാന്തരീക്ഷം കലുഷമാക്കാനാണു ബിജെപിയുടെ ശ്രമം. തിരുവനന്തപുരം മണ്ഡലത്തിലെ ശ്രീകാര്യത്തു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ആന്റണി.
Comments