പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം കയ്യേറ്റം ഒഴിപ്പിക്കേണ്ടത് ക്ഷേത്രം അധികൃതരാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കിള്ളിയാര്‍ മലിനമാണെന്നും അതിനാല്‍ അവിടത്തെ ജലം കൊണ്ടുവന്ന് പത്മതീര്‍ത്ഥക്കുളം ശുദ്ധീകരിക്കാനാകില്ലന്നെും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ പത്മതീര്‍ത്ഥക്കുളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ച ടെണ്ടര്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് അമികസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്.
Comments