കാറില്‍ കടത്താന്‍ ശ്രമിച്ച 4.2 കിലോ സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടത്തിയ സ്വര്‍ണം കോഴിക്കോട്ടേക്ക് കൊണ്ടുപോകുമ്പോള്‍ പുളിക്കലില്‍ വാഹനം തടഞ്ഞാണ് പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് എരഞ്ഞിക്കല്‍ റസിയ മന്‍സില്‍ ടി.എം. ഷിനു (36), എരഞ്ഞിക്കല്‍ സ്വദേശി സജു (32) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 120 ഗ്രാം വീതം തൂക്കംവരുന്ന 35 സ്വര്‍ണബിസ്കറ്റുകളാണ് ഉണ്ടായിരുന്നത്. 1.2 കോടി രൂപ വിലവരും.
Comments