ബി.ജെ.പി നേതാക്കളില്‍ നിന്നുമുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നും മുസ്ലിംകളെ ഒഴിപ്പിക്കണമെന്നും ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ അനുവദിക്കരുതെന്നുമുള്ള വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രസ്താവന തള്ളിക്കളയണമെന്നും മോദി ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ അഭ്യുദയകാംക്ഷികള്‍ എന്ന് പറയുന്നവര്‍ നടത്തുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും ഇത് ബി.ജെ.പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. മോദി വിമര്‍ശകര്‍ പാകിസ്താനിലേക്ക് പേകേണ്ടി വരുമെന്ന ബി.ജെ.പി.നേതാവ് ഗിരിരാജ് സിങ്ങിന്റെ പരാമര്‍ശവും നേരത്തെ വിവാദമായിരുന്നു.
Comments