ജിദ്ദയില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി
Text Size
Story Dated: Thursday, April 24, 2014 06:27 hrs UTC
ജിദ്ദ ഇന്ത്യന്‍ എംബസ്സി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. പത്തനംതിട്ട കോന്നി സ്വദേശിയായ നാസറിന്റെ മകന് ബിനാസ് നാസറിനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശേഷം ജിദ്ദയിലെ അസീസിയായില്‍ വച്ച് കാണാതായി. പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്തനായിട്ടില്ല. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നാസര്‍ (0591952331), അലി തേക്കുതോട് (0504628886) എന്നിവരെ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.
Comments