ഹൗറ- ഡറാഡൂണ്‍ ഡൂണ്‍ എക്സ്പ്രസ് ഉത്തര്‍പ്രദേശില്‍ പാളംതെറ്റി. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ ജഫര്ഗാഞ്ച് റയില്‍വേസ്റ്റേഷനു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ഏഴു കോച്ചുകള്‍ പാളംതെറ്റിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
Comments