ബിജെപി മുന്‍ നേതാവ് യു. ദത്താത്രേയ റാവു (92) അന്തരിച്ചു. കോഴിക്കോട് നിര്‍മ്മല ആസ്പത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയില്‍വാസം അനുഭവിച്ചു.ജനതാ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, ബി.ജെ.പിയുടെ കോഴ്ക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍ , സംസ്ഥാന വൈസ്പ്രസിഡന്റ്, ദേശീയകൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ബി.ജെ.പി വിട്ട്, കെ.രാമന് പിള്ള രൂപീകരിച്ച കേരള ജനപക്ഷം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു.
Comments