പൂട്ടിക്കിടക്കുന്ന ബാറുകളുടെ പ്രശ്നത്തില്‍ നിയമപരവും പ്രായോഗികവും കോണ്‍ഗ്രസ്സിന്റെ നയവുമായി യോജിച്ചു പോകുന്നതുമായ തീരുമാനമാണുണ്ടാവേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരത്തിലൊരു തീരുമാനം ചര്‍ച്ചയിലൂടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റാണ് ഭരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അങ്ങനെ ആര്‍ക്കും തെറ്റിദ്ധാരണ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വ്യക്തമായ അഭിപ്രായവും സമീപനവും ഉണ്ട്. അതുകൂടി സമന്വയിപ്പിച്ചുവേണം തീരുമാനമെടുക്കാന്‍. അങ്ങനെ സങ്കീര്‍ണ്ണമായ പ്രശ്നമായതുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നത്. എന്നാല്‍ യു.ഡി.എഫില്‍ ഇതുവരെ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments