മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്. രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സായിയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനായി രഞ്ജിത് മഹേശ്വരിയുടെ പേരു നിര്‍ദേശിച്ചിരുന്നു.
Comments