തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിനു പേരെ കാണാതായി. നിരവധി പേര് മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റപെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ആയിരക്കണക്കിനു പേര് ഭവനരഹിതരായി. ഷെ പിയാന്‍ നമ്നോയ് ഡാം ആണ് തകര്‍ന്നത്. 2013ല്‍ ആണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. ജലപ്രവാഹത്തില്‍ ആറ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയതായതായാണ് റിപ്പോര്‍ട്ട്.
Comments