You are Here : Home / News Plus

എം.എം. മണി അധിക്ഷേപിച്ചതായി ബാര്‍ബര്‍മാരുടെ സംഘടന

Text Size  

Story Dated: Saturday, October 25, 2014 11:06 hrs UTC

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ബാര്‍ബര്‍ തൊഴിലാളികളെ പ്രസംഗത്തില്‍ അധിക്ഷേപിച്ചതായി കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ ആരോപണം. കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ പൊലീസുകാര്‍ കാക്കിക്കുപ്പായം ഉൌരിവച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണമെന്ന് അര്‍ഥമാക്കുന്ന വിധം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്.തൊഴിലിനെ പരിഹസിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന് ഇനിമുതല്‍ പിരിവു നല്‍കാതിരിക്കുന്നതും പാര്‍ട്ടി പത്രം ബഹിഷ്കരിക്കുന്നതും സംബന്ധിച്ച് ആലോചിക്കാന്‍ ഇന്നു രണ്ടിന് കട്ടപ്പന എകെപിഎംഎസ് ഹാളില്‍ അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നു കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ. ദാസ് പറഞ്ഞു. ഇതിനെതിരെ കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ - ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കിയിലെ നാലു താലൂക്കുകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.