സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടയ്ക്ക് പ്രേരണയായത് വിവാഹാഭ്യാര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യമെന്ന് പോലീസ്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷലീസ ദ്വിവേദിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷലീസയും നിഖിലുമായി രണ്ട് വര്‍ഷത്തിലധികമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. അമിത് ദ്വിവേദി നാഗാലാന്‍ഡില്‍ ജോലി ചെയ്യുമ്പോഴാണ് നിഖില്‍ ഷലീസയെ പരിചയപ്പെട്ടത്. തുടര്‍ന്ന് അമിത് ദ്വിവേദി ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റം കിട്ടി പോന്നതിനു ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഇവര്‍ ഫോണില്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വീഡിയോകോളിങ്ങിനിടെ ഒരിക്കല്‍ അമിത് ദ്വിവേദി ഇരുവരെയും പിടികൂടിയിരുന്നു.
Comments