മുംബൈ നഗരത്തില്‍ മഴ വീണ്ടും പിടിമുറുക്കുന്നു. ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി. സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സിറ്റി സര്‍വീസ് ട്രെയിന്‍ ഉള്‍പ്പെടെ വൈകിയാണ് ഓടുന്നത്. നഗരത്തിന്റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്.
Comments