You are Here : Home / News Plus

കാരാട്ടിന് വി.എം സുധീരന്‍െറ തുറന്ന കത്ത്

Text Size  

Story Dated: Monday, October 27, 2014 05:20 hrs UTC

തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍െറ തുറന്ന കത്ത്. അടവുമാറ്റി നേരിന്‍െറ പക്ഷത്തു നില്‍ക്കാന്‍ സി.പി.എം തയാറാകണമെന്ന് സുധീരന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. നയങ്ങള്‍ വഴി താല്‍കാലിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സി.പി.എമ്മിന് സാധിച്ചത് ഒഴിച്ചാല്‍ ആത്യന്തികമായി ഒരു നേട്ടവും പാര്‍ട്ടിക്കും സമൂഹത്തിനും ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ളെന്നും സുധീരന്‍ കത്തില്‍ പറയുന്നു.
ആശയം കൊണ്ട് നേരിടാന്‍ സാധിക്കാതെ വന്നപ്പോള്‍ കൊലക്കത്തി കൊണ്ട് നടത്തിയ മനുഷ്യക്കുരുതിയായിരുന്നു ടി.പി. ചന്ദ്രശേഖരന്‍ വധം. ഉന്മൂലന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം നയം മാറ്റുകയാണ് വേണ്ടതെന്നും കത്തില്‍ സുധീരന്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.