You are Here : Home / News Plus

മോട്ടറോള മൊബൈല്‍ ലെനോവോ ഏറ്റെടുത്തു

Text Size  

Story Dated: Friday, October 31, 2014 08:07 hrs UTC

ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ലെനോവോ, മോട്ടറോള മൊബൈല്‍ ഏറ്റെടുത്തു. യു.എസിലും മറ്റ് വികസിത മാര്‍ക്കറ്റുകളിലും ചുവടുറപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ലെനോവോയുടെ നീക്കം. ഇതോടെ മോട്ടറോളയുടെ ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകളും 3,500 ജീവനക്കാരും ലെനോവോ സ്വന്തമാക്കി. ഇതോടെ മൊബൈല്‍ വിപണിയില്‍ ചൈനീസ് കമ്പനിയായ ഷിവോമിയുടെ മൂന്നാം സ്ഥാനം ലെനോവോക്ക് ലഭിച്ചു. ആപ്പിളും സാംസങ്ങുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഷിവോമി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആപ്പിള്‍ ഐ ഫോണിന്‍െറയും സാംസങ്ങ് ഗാലക്സിയുടെയും നിഴലിലായിരുന്നു മോട്ടറോള. എന്നാല്‍ ഗൂഗ്ളിന് കീഴില്‍ മോട്ടോ ജിയും മോട്ടോ ഇ സമാര്‍ട്ട്ഫോണും ഇറക്കി മോട്ടറോള വിപണിയുടെ മുന്‍നിരയിലേക്ക് വരികയായിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇറക്കിയ ഹാന്‍ഡ്സെറ്റുകളാണ് മോട്ടോ സീരീസിനെ ജനകീയമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.