നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഒരു ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.
കഴിഞ്ഞമാസം നേപ്പാളില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ഇസ്രയേലുകാരുള്പ്പടെ 14 പേര് മരിച്ചിരുന്നു.
Comments