സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ ഇന്നലെ നടന്ന ചുംബന സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത് ഇരട്ടത്താപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമരത്തിനെതിരെ ആക്രോശപ്രകടനം നടത്താനെത്തിയ വര്‍ഗീയവാദികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പോലീസ് പിന്തുണ നല്‍കിയതെന്ന് പിണറായി ആരോപിച്ചു.
'ഏതു തലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്ന് സംസ്ഥാന ഗവണ്മെന്റ് വ്യക്തമാക്കണം. പ്രാദേശികമായോ സംസ്ഥാനതലത്തിലോ കേന്ദ്രതലത്തിലോ വര്‍ഗീയശക്തികളുമായി അത്തരമൊരു ധാരണയിലെത്തിയിട്ടുണ്ടോ?എങ്കില്‍ എന്താണ് ആ ധാരണ?' -പിണറായി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
Comments