You are Here : Home / News Plus

ബാര്‍ കോഴ:ബിജു രമേശിന് ബാറുടമകളുടെ പിന്തുണ

Text Size  

Story Dated: Thursday, November 06, 2014 05:21 hrs UTC

കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിനെ പിന്തുണക്കാന്‍ ബാറുടമകളുടെ സംഘടന തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി യോഗത്തിന്‍േറതാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണ സംഘത്തിന് മുമ്പില്‍ ബിജു രമേശ് നാളെ ഹാജരാകും. കൂടാതെ തെളിവുകളും വിജിലന്‍സ് മുമ്പാകെ ഹാജരാക്കുമെന്നും പ്രസിഡന്‍റ് ഡി. രാജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴ കൊടുത്തത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ജനറല്‍ സെക്രട്ടറി എം.ഡി ദനേശിന്‍െറ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. അഴിമതി ആരോപണം മന്ത്രി മാണിക്കെതിരെ മാത്രമല്ല. കോഴ വാങ്ങിയ മുഴുവന്‍ ആളുകളുടെയും പേരുകള്‍ തെളിവ് സഹിതം പൊതുസമൂഹത്തെ അറിയിക്കുമെന്നും രാജ് കുമാര്‍ വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ വിശ്വാസമുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ സ്വാഗതം ചെയ്യുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടികളെ കുറിച്ച് സംഘടന ചര്‍ച്ച ചെയ്തു തീരുമാനിക്കും. ആരോപണങ്ങളില്‍ നിന്ന് പിറക്കോട്ടില്ലെന്നും സമ്മര്‍ദ്ദത്തിന് വഴിപെടില്ലെന്നും രാജ് കുമാര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.