തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് മന്ത്രി കെ.എം മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബാറുടമ ബിജു രമേശ്. ആരോപണത്തെ കുറിച്ച് വിശദമായ മൊഴിയാണ് വിജിലന്‍സ് സംഘത്തിന് മുമ്പാകെ നല്‍കിയത്. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ആരോപണത്തെ കുറിച്ച് വിശദമായ മൊഴിയാണ് നല്‍കിയത്. കൂടുതല്‍ രേഖകള്‍ ഇന്നുതന്നെ വിജിലന്‍സ് സംഘത്തിന് കൈമാറുമെന്നും ബിജു രമേശ് വാര്‍ത്താലേഖകരോട് പറഞ്ഞു.
വിഷയത്തില്‍ ആരുമായും ഒത്തുതീര്‍പ്പിനില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ ശേഖരിച്ച ശേഷം സമിതി തന്നെ വിജിലന്‍സ് സംഘത്തിന് നേരിട്ടു കൈമാറുമെന്നും ബിജു പറഞ്ഞു.
രാവിലെ പത്തരയോടെയാണ് മൊഴി നല്കാന് ബിജു രമേശ് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ എത്തിയത്. 2.15ഓടെ മൊഴി രേഖപ്പെടുത്തി പുറത്തിറങ്ങിയ ബിജുവിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച ബിജുവിനെ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് മറുപടി പറയിക്കുകയായിരുന്നു
Comments