ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാറും മദ്യലോബിയും ഒത്തുകളിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോഴ വിവാദം ഒത്തുതീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി സംഭാവന സ്വീകരിക്കുന്നതും കോഴ നല്കിയതും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബാര്‍ കോഴയായി യു.ഡി.എഫ് വലിയ സംഖ്യ വാങ്ങിയെന്നതില്‍ സംശയമില്ലെന്നും പിണറായി പറഞ്ഞു.
അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് സോളാര്‍കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ഇന്ന് കോണ്‍ഗ്രസിന്‍െറ അവസ്ഥ വളരെ പരിതാപകരമാണ്. കോണ്‍ഗ്രസ് നേതൃത്വമെങ്കിലും മുഖ്യമന്ത്രിയെ രാജിവെപ്പിച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാനുള്ള ആര്‍ജവം കാണിക്കണം -പിണറായി പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരം വൃത്തിയാക്കുന്നതിന്‍െറ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments