You are Here : Home / News Plus

ബാറുടമകള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് സുധീരന്‍

Text Size  

Story Dated: Saturday, November 08, 2014 06:16 hrs UTC

 ബാര്‍ കോഴ ആരോപണം സംബന്ധിച്ച് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. അതിന് ശേഷമാണ് മറ്റ് അന്വേഷണങ്ങള്‍ ആവശ്യപ്പെടേണ്ടതെന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷ യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളാണ് ബാറുടമകള്‍ ഉന്നയിക്കുന്നത്. തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെയെന്നും സുധീരന്‍ പറഞ്ഞു. തെളിവുകള്‍ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാം. ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് നീക്കം. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും സുധീരന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.