You are Here : Home / News Plus

ഹൃദയകുമാരി അന്തരിച്ചു

Text Size  

Story Dated: Saturday, November 08, 2014 06:19 hrs UTC

പ്രമുഖ എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്ന പ്രൊഫ. ബി. ഹൃദയകുമാരി (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഹൃദയകുമാരി 38 വര്‍ഷത്തോളം കേരളത്തിലെ വിവിധ കോളജുകളിലായി അധ്യാപന ജീവിതം നയിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗമായിരുന്നു. ഹൃദയകുമാരിയുടെ ‘കാല്‍പനികത’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി, ഗുപ്തന്‍ നായര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വനിതാ രത്നം അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും പ്രശസ്ത കവിയുമായിരുന്ന ബോധേശ്വരന്‍റെ മകളും പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സഹോദരിയുമാണ്.

സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.