You are Here : Home / News Plus

പാപം ചെയ്യാത്തവര്‍ കെ.എം.മാണിയെ കല്ലെറിയട്ടെ -വെള്ളാപള്ളി അശ്വമേധത്തോട്

Text Size  

Geethu Thambi

Aswamedham News Team

Story Dated: Saturday, November 08, 2014 02:34 hrs UTC


ബാറുടമകളുടെ കയ്യില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങി എന്നാണ് മാണിസാറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. ബാറുകാരുടെ കയ്യില്‍ നിന്നും കാശ് വാങ്ങാത്ത എത്ര രാഷ്ട്രീയക്കാരു് ഇന്ന് കേരളത്തില്‍ ? ബാറുടമകളില്‍ നിന്നും പണം വാങ്ങാത്ത ഒരൊറ്റ രാഷ്ട്രീയക്കാരനും ഇന്ന് കേരളത്തിലില്ല. അതാണ് വാസ്തവം. അത് ബാറുടമകളില്‍ നിന്ന് മാത്രമല്ല, സ്വര്‍ണക്കച്ചവടക്കാരുടെ കയ്യില്‍ നിന്നും ഇവര്‍ പണം വാങ്ങാറു്. അങ്ങനെ പലരില്‍ നിന്നും.
പിന്നെ ഇപ്പോള്‍ നടക്കുന്ന കലാപരിപാടികള്‍. ഇതെല്ലാം മനുഷ്യന്റെ കണ്ണില്‍ പൊടിയിടാനല്ലേ. മാണിസാറ് ഒരു കോടി മേടിച്ചു എന്നു പറയുമ്പോള്‍ അദ്ദേഹത്തെ കല്ലെറിയാന്‍ നോക്കുകയാണ് എല്ലാവരും. പാപം ചെയ്യാത്തവര്‍ ആരെങ്കിലുമുെങ്കില്‍ കല്ലെറിയട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും മേടിച്ചിട്ടു്. ആരും മേടിക്കാത്തവരായിട്ടില്ല. ഓരോ കാലഘട്ടത്തില്‍ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് എല്ലാ രാഷ്ട്രീയക്കാരും മേടിച്ചിട്ടു്. ഒന്നുകില്‍ ഇലക്ഷനാണ്, അല്ലെങ്കില്‍ കെട്ടിടം പണിയാണ്, പാര്‍ട്ടി ഓഫീസ് പണിയുന്നു, ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞ് എല്ലാ പാര്‍ട്ടിക്കാരും ഈ വിഭാഗങ്ങളില്‍ നിന്നെല്ലാം ഇഷ്ടം പോലെ പണം വാങ്ങാറു്. ഒറ്റക്കായാലും കൂട്ടത്തോടെയായാലും പണം പിരിച്ചിട്ടുെന്നത് സത്യമാണ്. ഈ സത്യം എല്ലാ രാഷ്ട്രീയക്കാര്‍ക്കും അറിയാം.
ഇതൊരു അന്വേഷണത്തിലേക്ക് വരുമ്പോള്‍ തെളിവുകള്‍ ഒന്നും ഒരു കക്ഷികളുടെയും കയ്യില്‍ ഉാകില്ല. ഇതൊക്കെ ഒരു രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമായാണ്. അതിന്റെ ഭാഗമായി നടന്ന തീരുമാനങ്ങളും ചര്‍ച്ചയും സംവാദവും മാത്രമാണിതെന്നും കുറച്ചുകഴിയുമ്പോള്‍ ഇത് അങ്ങോട്ടുമിങ്ങോട്ടും തട്ടി ഇല്ലാതാവുമെന്നും സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. ചര്‍ച്ച വന്നുവന്ന് എവിടെയെത്തി. പന്ത് യുഡിഎഫ് കോര്‍ട്ടില്‍ നിന്നു പോയി എല്‍ഡിഎഫ് കോര്‍ട്ടിലെത്തി എല്‍ഡിഎഫില്‍ കലാപമായി മാറി. ഏതന്വേഷണം വേണമെന്നതു സംബന്ധിച്ചു പോലും അവര്‍ക്കിടയില്‍ വലിയ വിഷയമുായി.
എല്ലാം കഴിഞ്ഞു. ഇതൊക്കെ പുറത്തു നിന്നു നോക്കിക്കാണുന്ന സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക് ഇതിന്റെയൊക്കെ അന്ത്യമെന്താണെന്നറിയാന്‍ പാഴൂര്‍പടി മന വരെ പോകേ കാര്യമില്ല.
ബാറ് വിഷയം കൊ് നമുക്കു കിട്ടിയ മിച്ചം എന്തെന്നു ചോദിച്ചാല്‍ ഒന്നേയുള്ളൂ. സരിത വന്നു, സരിത പോയി. അപ്പോള്‍ വേറെ വിഷയം വേണം. അങ്ങനെ ബാറ് വന്നു, ബാറും പോയി. ഇനി വേറെന്തെങ്കിലും കിട്ടും. അതുവരെ കാത്തിരിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.