You are Here : Home / News Plus

എം.വി രാഘവന്‍ അന്തരിച്ചു

Text Size  

Story Dated: Sunday, November 09, 2014 03:48 hrs UTC

സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. 1933 മെയ് 5 ന് ജനിച്ച അദ്ദേഹം 16ാം വയസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങി. മലബാറില്‍ സിപിഎം കെട്ടിപ്പടുക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 1985 ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് 1986 ല്‍ സിപിഎമ്മില്‍ നിന്നും പുറത്തായി. തുടര്‍ന്ന് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.എം.പി) രൂപവല്‍ക്കരിച്ച അദ്ദേഹം യു.ഡി.എഫുമായി സഹകരിച്ചു. തുറമുഖ - സഹകരണ മന്ത്രിയായിരുന്നു.
മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം (വെസ്റ്റ്) എന്നി നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.