You are Here : Home / News Plus

അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, November 09, 2014 06:57 hrs UTC

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം വീണ്ടും പാക് പ്രകോപനം. വടക്കന്‍ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യന്‍ ജവാനും പതിനേഴു വയസ്സുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സംഭവം. ഇന്ത്യന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്കുനേരെ യാതൊരു പ്രകോപനവും കൂടാതെ പാക്സേന
മോര്‍ട്ടാര്‍ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ആക്രമണം രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.