You are Here : Home / News Plus

ഓര്‍മയാകുന്നത് കരുത്തനായ സംഘാടകന്‍

Text Size  

Story Dated: Sunday, November 09, 2014 09:36 hrs UTC

എം.വി.ആറിന്റെ മരണത്തോടെ ഓര്‍മയാകുന്നത് കേരള രാഷ്ട്രീയത്തിലെ കരുത്തനായ സംഘാടകനാണ്.  പതിനാറാം വയസിലാണ് സി.പി.എമ്മിലേക്ക് എം.വി. രാഘവന്‍ കടന്നുവരുന്ന്. എഴുപതുകളിലെ തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയം കെട്ടിപ്പെടുക്കുന്നതില്‍ എം.വി.ആര്‍ വഹിച്ച പങ്ക് വലുതാണ്. സി.പി.എമ്മിന്റെ ശബ്ദമായിരുന്നു അക്കാലത്ത് എം.വി.ആര്‍ എന്ന മൂന്നക്ഷരം. എ.കെ.ജിയായിരുന്നു എം.വി.ആറിന്റെ രാഷ്ട്രീയഗുരു. എം.വി.ആര്‍ ജില്ലാസെക്രട്ടറിയായിരിക്കെയാണ് സി.പി.എം മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത്. കണ്ണൂരില്‍ നക്‌സല്‍ പ്രസ്ഥാനത്തിന് ഏറെ പ്രവര്‍ത്തകര്‍ ഉണ്ടാവാതെ പോയത് എം.വി.ആറിന്റെ തന്ത്രപരമായ ഇടപെടലുകളായിരുന്നു.

കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദല്‍രേഖ 1985-ല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ 1986 ജൂണ്‍ 23-നാണ് എം.വി.ആര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 1986 ജൂലൈ 27-ന് അദ്ദേഹം സി.എം.പി രൂപികരിച്ചു.1991-ലും 2001-ലും സഹകരണവകുപ്പ് മന്ത്രിയായിരുന്നു.


എം.വി. രാഘവന്റെ രാഷ്ട്രീയജീവിതത്തില്‍ കറുത്ത നിഴല്‍ വീഴ്ത്തിയ സംഭവമാണ് 1994 നവംബര്‍ 25-ന് കൂത്തുപറമ്പിലുണ്ടായ പോലീസ് വെടിവെപ്പ്. മറവിരോഗം ബാധിച്ച് കാലത്തെ അറിയാതെയുള്ള ജീവിതമായിരുന്നു എം.വി.ആറിന്റെ അവസാനകാലം.

എം.വി.ആര്‍ ഓര്‍മയാകുമ്പോള്‍ മറയുന്നത് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ആ പഴയ കരുത്തുറ്റ ശബ്ദമാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.