87 ലേക്ക് കടന്ന മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍. കെ .അദ്വാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നു. സ്വന്തം മണ്ഡലമായ വാരാണസിയില്‍ നിന്ന് ഡല്‍ഹിയില്‍ പൃഥ്വീരാജ് റോഡിലെ വസതിയിലെത്തിയാണ് മോദി ജന്മദിന സന്ദേശം കൈമാറിയത്. വസതിയിലെത്തിയ മോദിയെ അദ്വാനി സ്വീകരിച്ചു.
പൊതുജീവിതത്തില്‍ ഉന്നത വ്യക്തിത്വത്തിനുടമയായ അദ്വാനി സമാനതകളില്ലാത്ത ബുദ്ധിശക്തിയും ഉള്‍ക്കാഴ്ചയുമുള്ള നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി രാജാനാഥ് സിങ് അടക്കമുള്ള പാര്‍ട്ടി നേതാക്കളും ആശംസയര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments