ചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന് ആരോപണമുയര്‍ന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ഒരുസംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. പനമ്പിള്ളി നഗറിലെ ഓഫീസിനു മുമ്പിലുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു. സംഭവസ്ഥലത്തുനിന്നും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കാതിക്കുടത്തെ നിറ്റാ ജെലാറ്റിന്‍ കമ്പനിയില്‍ നിന്നൊഴുക്കുന്ന ജലം ചാലക്കുടിപ്പുഴയെ മലിനമാക്കുന്നുവെന്നാണ് ആരോപണം. പുഴയിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. മലിനീകരണത്തിനെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ തുടരുകയാണ്.
Comments