സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. സ്വര്‍ണം പവന് 19,800 രൂപയായി. ഗ്രാമിന് 2,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ച് 19,880 രൂപയായിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 2,485 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം നവംബര്‍ അഞ്ചിനാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 19,680 രൂപയായിരുന്ന പവന് വില ബുധനാഴ്ച 19,600 രൂപയിലേക്ക് താഴുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച 200 രൂപ കുറഞ്ഞ് പവന് വില 19,400ല്‍ എത്തി. ഇതേവില വെള്ളിയാഴ്ച തുടരുകയും പിന്നീട് വില കുതിക്കുന്ന ട്രെന്‍ഡിലേക്ക് മാറുകയുമായിരുന്നു.
Comments