You are Here : Home / News Plus

പദ്മനാഭസ്വാമിക്ഷേത്രം: അമിക്കസ് ക്യൂറി തുടരും

Text Size  

Story Dated: Wednesday, November 12, 2014 03:43 hrs UTC

ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്വത്തുകേസില്‍ ട്രസ്റ്റിയുടെയും രാജകുടുംബാംഗങ്ങളുടെയും രൂക്ഷമായ വിമര്‍ശനത്തെത്തുടര്‍ന്ന് സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം അഭ്യര്‍ഥിച്ചു. എന്നാല്‍ ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതിബെഞ്ച് ഇത് അനുവദിച്ചില്ല.

രാജകുടുംബത്തിനെതിരെ കാടുകയറിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യത്തെ നിയന്ത്രിക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.

ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ യോജിക്കാന്‍ കഴിയുന്നവ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവര്‍മയോടും രാജകുടുംബാംഗങ്ങളോടും കോടതി നിര്‍ദേശിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.