ജമ്മുകശ്മീരിലെ സാമ്പ, ജമ്മു ജില്ലകളിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് അതിര്‍ത്തി രക്ഷാസേന വീണ്ടും വെടിയുതിര്‍ത്തു.
രാംഘട്ട് സെക്ടറിലും മക് വാള് സെക്ടറിലുമായി അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ സേന തിരിച്ചടിച്ചില്ലെന്ന് ബി.എസ്.എഫ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
Comments