കേരളം പ്രമേഹത്തിന്റെ പിടിയില്‍. സംസ്ഥാനത്ത് മൂന്നിലൊരാള്‍ പ്രമേഹരോഗി. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3,000 പേര് വീതം പ്രമേഹരോഗികളാകുന്നു. ഇക്കൊല്ലം ഇതുവരെ രോഗം പിടിപെട്ടവര്‍ ഒമ്പത് ലക്ഷം. രോഗബാധിതരില്‍ മുന്നില്‍ പുരുഷന്മാര്. മുന്നിലുള്ള ജില്ല പാലക്കാട്. സംസ്ഥാന ആരോഗ്യവകുപ്പിന്റേതാണ് സ്ഥിതിവിവരക്കണക്ക്.
ആരോഗ്യവകുപ്പ് നടത്തുന്ന പകര്‍ച്ചവ്യാധിയിതര അസുഖങ്ങള്‍ക്കായുള്ള ക്യാമ്പുകളില്‍നിന്ന് ലഭിച്ച കണക്കുകളാണിത്. സംസ്ഥാനജനതയുടെ 33.39 ശതമാനം പേര് പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പുരുഷന്മാര് 17.37 ശതമാനവും സ്ത്രീകള്‍ 16.02 ശതമാനവുമാണ്.
കേരളത്തില്‍ പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടുകയാണ്. 2012ല്‍ പ്രതിമാസം ശരാശരി 58,917 പേര്‍ക്കായിരുന്നു പ്രമേഹം പിടിപെട്ടിരുന്നത്. 2013ല്‍ ഇത് പ്രതിമാസം 80,000 ആയി. 2014ല്‍ ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് ഇത് 87,000 ആണ്. രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍. ഇക്കൊല്ലം സപ്തംബര്‍ വരെ 57,708 പേര്‍ക്ക് പ്രമേഹം പിടിപെട്ടു. പ്രമേഹത്താല്‍ മരണപ്പെടുന്നവരും ഏറെ പാലക്കാടാണ്. ഈ വര്‍ഷം മാത്രം ജില്ലയില്‍ പ്രമേഹം ബാധിച്ച് 27 പേര് മരിച്ചു-15 പുരുഷന്മാരും 12 സ്ത്രീകളും.
Comments