നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് സ്കൂളിലെ ബസ് ക്ളീനറെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്വദേശി മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലെ പാചകക്കാരുടെ മുറിയില്‍ വെച്ചാണ് പീഡനം നടന്നതെന്നും മിഠായി നല്‍കിയാണ് കുട്ടിയെ ഇയാള്‍ മുറിയിലേക്ക് കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.
കുട്ടിയെ പീഡിപ്പിച്ചത് ഹൈസ്കൂള്‍ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്ഥികളാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനിടെയാണ് ബസ് ക്ളീനറാണ് പീഡിപ്പിച്ചതെന്ന് വിശദീകരിച്ച് പൊലീസ് രംഗത്ത് വന്നത്.
അതേസമയം കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത് വന്നു.
Comments