You are Here : Home / News Plus

മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും

Text Size  

Story Dated: Saturday, November 15, 2014 06:19 hrs UTC

 മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതിയില്‍ ഇന്ന് തന്നെ ഹരജി സമര്‍പ്പിക്കും. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹരജിയെ ബാധിക്കാത്ത രൂപത്തിലായിരിക്കും പുതിയ ഹരജി സമര്‍പ്പിക്കുക.

മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരുന്നത് അഞ്ച് ജില്ലകളിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.