You are Here : Home / News Plus

ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Saturday, November 15, 2014 07:51 hrs UTC

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 9812 പേര്‍ പാസിനായി അപേക്ഷ നല്‍കി. ഇത് സര്‍വകാല റെക്കോഡാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്കില്‍ പ്രവേശന പാസ് അനുവദിക്കും. മുഴുവന്‍ തുകയും അടച്ച വിദ്യാര്‍ഥികള്‍ക്ക് ബാക്കിതുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം പ്രസ് ക്ളബ്ബിന്‍െറ സഹകരണത്തോടെ പാസുകള്‍ നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ചലച്ചിത്ര മേളയുടെ പേരില്‍ അടൂരിനെ വിവാദത്തിലേക്ക് വഴിച്ചിഴക്കേണ്ടെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്‍െറ ബാനറില്‍ അടൂരിനെതിരെ പ്രകടനം നടത്തിയത് ശരിയായില്ല. സംഭവത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡന്‍റിനോടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റിനോടും സംസാരിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.