You are Here : Home / News Plus

സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്‍റിന്‍െറ ആവശ്യമില്ലെന്ന്‍ പിണറായി

Text Size  

Story Dated: Monday, November 17, 2014 06:10 hrs UTC

സി.പി.എമ്മിന് സമരങ്ങളില്‍ അഡ്ജസ്റ്റ്മെന്‍റിന്‍െറ ആവശ്യമില്ലെന്ന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒരു സമരവും കൂടിയാലോചനയില്ലാതെ പിന്‍വലിച്ചിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി അനിവാര്യമാണെന്നും ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭം ആരംഭിക്കുന്ന കാര്യം നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് ബന്ധത്തിന്‍റെ ഹാങ്ഓവര്‍ ഇപ്പോഴുമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. ഭട്ടിന്‍ഡ കോണ്‍ഗ്രസിനുശേഷവും സംസ്ഥാനത്ത് കോണ്‍ഗ്രസ് പിന്തുണയോടെ അവര്‍ ഭരിച്ചിട്ടുണ്ട്. അതുകൊണ്ട് സി.പി.ഐ അഡ്ജസ്റ്റ്മെന്‍റിനെ കുറിച്ച് പറയുമ്പോള്‍ ചെറുതായി സംശയം തോന്നുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തന്നെ ജനങ്ങളോട് വിളിച്ചുപറഞ്ഞ് സമ്മതിച്ചവരാണ് സി.പി.ഐ  എന്നുംപിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.